Latest NewsKeralaNews

ഇന്ധനവിലയ്ക്ക് എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് വിജയരാഘവന്‍

സ്വകാര്യ എണ്ണ കമ്ബനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്

തിരുവനനന്തപുരം: വർധിച്ചുവരുന്ന ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധ സമരം. ജൂൺ 30ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 20 ലക്ഷം പേര്‍ അണിനിരക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍.

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടക്കും. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും സമരമെന്നും വിജയരാഘവന്‍ അറിയിച്ചു.

read also: മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു: നേതാക്കൾ  പാർട്ടി വിട്ടു 

‘ കോവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്ബോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്ബനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച്‌ മോഡി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്ബനികളില്‍ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരും’- എ.വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button