
കൊച്ചി : സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച വട്ടപൊട്ടാണ്. ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിത വിജയത്തിനു ആശംസ അർപ്പിച്ചു യുവനടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ ഫെമിനിസ്റ്റുകൾ രംഗത്തെത്തി.
ഉണ്ണിയ്ക്ക് നേരെ വിമർശനമാണ് പലരും ഉന്നയിക്കുന്നത്. ഇപ്പോഴിതാ ഉണ്ണിയുടെ വട്ടപ്പൊട്ട് പ്രയോഗത്തിന് പ്രതികാരമായി അമ്മയ്‌ക്കൊപ്പമുള്ള ഉണ്ണിയുടെ പഴയകാല ചുത്രം പങ്കുവച്ചിരിക്കുകയാണ് ട്രാസ്ജന്റർ ദയ ഗായത്രി. ഉണ്ണിയുടെ അമ്മ വട്ട പൊട്ട് വച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. എന്നാൽ ഇതിനെതിരെയും വിമർശനം ശക്തമാകുകയാണ്.
read also: ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു: ഉണ്ണി മുകുന്ദന് നന്ദിയുമായി അരുന്ധതി
ഉണ്ണി മുകുന്ദൻ വട്ടപൊട്ടിനെയല്ല വിമർശിച്ചതിന് പോലും ചിന്തിക്കാത്ത പ്രബുദ്ധ മലയാളികളാണ് ഇത്തരം വിമർശനം ഉന്നയിക്കണതെന്നതാണ് ശ്രദ്ധേയം. ഇത് ചൂണ്ടിക്കാണിക്കുകയാണ് പലരും. അതിൽ ശ്രദ്ധേയമായ ഒരു കമന്റ് ഇങ്ങനെ.. ‘വട്ടപൊട്ടിടുന്നവരെ ‘ കുറ്റം പറഞ്ഞതാണെന്നു കരുതി ഉണ്ണിയുടെ അമ്മയുടെ ചിത്രം എവിടുന്നോ തപ്പികൊണ്ടുവന്നു ‘ അട്ടഹാസ ‘ മൈലി ഒക്കെ ഇട്ടു പ്രതികാരം ചെയ്യുന്ന സ്ത്രീസ്നേഹി .. നിങ്ങളൊക്കെയാണ് ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾ !! എന്റെ പൊന്നോ !”
”വട്ടപ്പൊട്ടും കുത്തി നാഴികയ്ക്ക് നാല്പത് വട്ടം സ്ത്രീശക്തീകരണം എന്നൊക്കെ പറഞ്ഞു fb യിൽ മെഴുകുന്ന ടീംസ്നെയാണ് ഉണ്ണി പറഞ്ഞത് എന്ന് ബുദ്ധിയുള്ളവർക്ക് മനസിലായി. അല്ലാണ്ട് വട്ടപൊട്ടു തൊടുന്നവരെ മൊത്തം generalise ചെയ്തു പറഞ്ഞതല്ല.. കൊള്ളേണ്ടത് കൊണ്ടിട്ടുണ്ട് എന്ന് മനസിലായി ?? ഉണ്ണിയേട്ടൻ rocks ❤❤❤❤❤” തുടങ്ങിയ കമന്റുമായി ഉണ്ണിയ്ക്ക് പിന്തുണ നൽകുകയാണ് ആരാധകർ
Post Your Comments