ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തരംഗം വൈകുന്നതോടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന് ഡോ. എന്‍.കെ അറോറ പറയുന്നു.
വരും ദിവസങ്ങളില്‍ പ്രതിദിനം ഒരുകോടി പേര്‍ക്ക് വാക്സിന് കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്റ്റോടെയോ ഈ വാക്സിന് 12 – 18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments