Latest NewsNewsIndia

തട്ടിയെടുത്തത് ആയിരം കോടി, ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റുമായി ബന്ധം: തട്ടിപ്പിന്റെ പുതിയ രൂപം

ബെംഗളൂരു: ലോക്ക്ഡൗണിനിടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ വൈകുന്നത് മൂലം വീണ്ടും തട്ടിപ്പുകൾ തുടരുകയാണ്. കേസിലുൾപ്പെട്ടിട്ടും വെബ്സൈറ്റുകൾ നിരോധിക്കാത്തതും ആപ്പുകൾ നീക്കം ചെയ്യാത്തതുമാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്.

Read Also: സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക്: സംശയം ശക്തമാകുന്നു

ആളുകളെ പറ്റിച്ച് വലിയ തുക കൈക്കലാക്കി പിടിക്കപ്പെട്ട പല വെബ്‌സൈറ്റുകളും ഇപ്പോഴും സജീവമാണെന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് ബെംഗളൂരു പോലീസ് കണ്ടെത്തിയ ഡിജിടെക്മാർക്ക് ഡോട്ട് ലൈവ് എന്ന വെബ്സൈറ്റ് ഉൾപ്പെടെയുള്ളവയാണ് ഇപ്പോഴും സജീവമായി തുടരുന്നത്. രണ്ടായിരത്തോളും പേരുടെതായി ആയിരം കോടിയോളം രൂപ ഇതിനോടകം ഇവർ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റുമായി വരെഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ പലരും അറസ്റ്റിലായെങ്കിലും തട്ടിപ്പ് വെബ്‌സൈറ്റുകൾ തുടരുന്നത് വീണ്ടും തട്ടിപ്പുകൾക്ക് ഇടയാക്കുമെന്നണ് വിദഗ്ധർ പറയുന്നത്.

Read Also: കോവിഡ് ബാധിച്ച വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button