കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി. പി പി ഇ കിറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതാനോ മറ്റോ ഉള്ള ഒരു സംവിധാനവും യൂണിവേഴ്സിറ്റിയിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിലക്കിയ വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു. അതേസമയം പരീക്ഷ നഷ്ടമായാൽ തുടർപഠനം നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
Also Read:പ്രളയ സെസ് : പിണറായി സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് 1705 കോടി, കണക്കുകൾ പുറത്ത്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അവസാന ബിരുദ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിയെയാണ് പരീക്ഷയിൽ നിന്ന് വിലക്കിയത്. തുടർ പഠനം മുടങ്ങിപ്പോകുമെന്ന ഭീതിയിലാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.
പരീക്ഷകൾ നടത്തുന്നതോടൊപ്പം കോവിഡ് ബാധിച്ച വിദ്യാർത്ഥികളിളെക്കൂടി ആ പരീക്ഷകളിൽ ഉൾപ്പെടുത്താൻ സർക്കാരിനും അനുബന്ധ യൂണിവേഴ്സിറ്റികൾക്കും കഴിയേണ്ടതുണ്ടെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. മൂന്നാം തരംഗ ഭീഷണിയുള്ളതിനാൽ ഇനിയും പരീക്ഷ മുടങ്ങിയാൽ വീണ്ടുമൊരു അടച്ചിടൽ ഉണ്ടായാൽ തുടർ പഠനം നീണ്ടുപോകുമെന്നാണ് രക്ഷിതാക്കളുടെ ഭീതി.
Post Your Comments