തിരുവനന്തപുരം: മുഖ്യമന്ത്രി വളരെ പ്രഫഷണലാണെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ. ഈ സംസ്ഥാനനത്തിന്റെ ക്രമസമാധാനം എങ്ങനെ നന്നാക്കാമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയെന്ന് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ലോക് നാഥ് ബെഹ്റ പറഞ്ഞു. വിരമിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ -ജിയോ 4 ജി സ്മാർട്ട് ഫോൺ എത്തി
കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും, കേരളത്തില്‍ കളളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.ഐ.മേധാവി ആകാന്‍ സാധിക്കാത്തതില്‍ വിഷമം തോന്നിയെന്ന് ബെഹ്‌റ അഭിപ്രായപ്പെട്ടു.
‘ഞാന്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുളളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്നും’ ലോക് നാഥ് ബെഹ്റ പറഞ്ഞു.
Post Your Comments