തിരുവനന്തപുരം: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ ഡോക്ടറേറ്റിനെ ചൊല്ലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു. അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്സിറ്റി എന്ന് അദ്ദേഹം പറയുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസമുള്ള തനിക്ക് ഡോക്ടറേറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യാജ യൂനിവേഴ്സിറ്റികള്‍ സമീപച്ചതായും ഡോ. ജോമോന്‍ പുത്തന്‍പുരയ്‌ക്കൽ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.
മറ്റു പല പ്രമുഖർക്കും ഇതേ യൂണിവേഴ്സിറ്റികൾ വ്യാജസർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അവർ തന്നെ വെളിപ്പെടുത്തിയെന്നുമാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
ആറാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള എനിക്ക് ഡോക്ടറേറ്റ് നല്‍കി, എന്നെ ഡോ. ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ആക്കാമെന്ന്, വിദേശ രാജ്യങ്ങളിലുള്ള ഫേക്ക് ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ ഹോണററി ഡോക്ടറേറ്റ് നല്‍കാമെന്ന്, പലരും എന്നെ നേരില്‍ കണ്ട് പറഞ്ഞിരുന്നു. പല മഹാന്മാര്‍ക്കും ഇതുപോലെ ഡോക്ടറേറ്റ് കൊടുത്തിട്ടുണ്ടെന്ന്, എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്ക് അതിന്റെ ഒന്നും ആവശ്യമില്ലെന്നും, അവരോടൊക്കെ അപ്പോള്‍ തന്നെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. എനിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എന്ന്, പലഘട്ടത്തിലും ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അഭിമാനത്തോടെ ഞാന്‍ പറയാറുണ്ട്. കൂടാതെ എന്‍റെ ആത്മകഥയിലും പറഞ്ഞിട്ടുണ്ട്. ആ പറയുന്നതാണ് എന്റെ ഡോക്ടറേറ്റ്, എന്ന് ഞാന്‍ തെളിയിച്ചിട്ടുണ്ട്. അനുഭവമാണ് ഏറ്റവും വലിയ യൂണിവേഴ്സിറ്റിയെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും.
Post Your Comments