Latest NewsKeralaNews

എത്ര ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടിയെടുക്കും: നിലപാട് കടുപ്പിച്ച് സിപിഎം

ക്വട്ടേഷന്‍ ബന്ധമുളളവരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്

കണ്ണൂര്‍ : ക്വട്ടേഷൻ ബന്ധം തുടച്ചുനീക്കാനുളള തീരുമാനവുമായി സിപിഎം. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്താനും പിന്തിരിപ്പിക്കാനുമാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് പാർട്ടി തീരുമാനം കൈകൊണ്ടത്. ക്വട്ടേഷൻ ബന്ധമുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജയപെട്ടാൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.

പാര്‍ട്ടിയിലെഎത്ര ഉന്നതനായാലും ക്വട്ടേഷന്‍ ബന്ധം ഉണ്ടെങ്കില്‍ നടപടിയെടുക്കാനാണ് തീരുമാനം. പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരക്കാരുമായി ബന്ധമുണ്ടെങ്കില്‍ അവരെ എത്രയും വേഗം പിന്തിരിപ്പിക്കാന്‍ കീഴ്ഘടകങ്ങളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമേ ആരെങ്കിലുമുണ്ടോയന്ന് ഉടന്‍ പരിശോധിച്ച് മേല്‍ക്കമ്മിറ്റിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also  :  അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ പ്രതിരോധമന്ത്രി ഇന്ന് ലഡാക്കിൽ

ക്വട്ടേഷന്‍ ബന്ധമുളളവരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമുളള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാമൂഹിക- സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയും വിലക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button