തിരുവനന്തപും: സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഡിവൈഎഫ്‌ഐ സംരക്ഷണം നൽകുന്നുവെന്ന് പരാതി. മര്‍ദ്ദന കേസില്‍ പൊലീസ് പിടികൂടാത്ത പ്രതി ഡിവൈഎഫ്‌ഐ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. രണ്ടു മാസമായിട്ടും പൊലീസ് പിടികൂടാനാവാത്ത സായ് കൃഷ്ണയാണ് ഇന്നലെ നടന്ന ചാല ഏരിയ കമ്മറ്റിയിൽ പങ്കെടുത്തത്.
Also Read:കോവിഡ് ബാധിച്ച വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സായി കൃഷ്ണ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സിപിഎം പ്രവര്‍ത്തകയായിരുന്ന ഗോപിക പൊലീസിന് നല്‍കിയ പരാതി. പരസ്യമായി മര്‍ദ്ദനമേറ്റിട്ടും പാര്‍ട്ടി കൈയ്യൊഴിഞ്ഞതോടെയാണ് ഗോപിക ഏപ്രില്‍ മാസം മാധ്യമങ്ങളെ കണ്ടത്. ഇതോടെ പാർട്ടിയും ഗോപികയെ കയ്യൊഴിഞ്ഞു.
അതേസമയം പ്രതിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഒരുമാസം പിടികൂടാനായില്ലെന്നാണ് പൂന്തുറ പൊലീസിന്‍റെ മറുപടി. ഇപ്പോള്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നില്‍ക്കുന്നതാണ് തടസമെന്ന് സിഐ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഡി വൈ എഫ് ഐ യുടെ ഈ പ്രവർത്തിയിൽ അനേകം വിമർശനങ്ങളാണ് പാർട്ടിയിൽ നിന്നുൾപ്പെടെ വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments