COVID 19Latest NewsKeralaNattuvarthaNews

ആംബുലൻസ് ലഭിച്ചില്ല: കോവിഡ് രോഗിയെ കൊണ്ടുപോയത് ട്രാക്ടറിൽ, പ്രശ്നം ഫേസ്ബുക്കിൽ ഇട്ടതിന് ഡി.വൈ.എഫ്.ഐയുടെ മർദ്ദനം

ചാലക്കുടി: അവശനിലയിലായ കോവിഡ് രോഗിയെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ച്‌ കുടുംബം. ചാലക്കുടിയിലാണ് സംഭവം. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സോ മറ്റുവാഹനങ്ങളോ ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിച്ച്‌ ചാലക്കുടി പരിയാരം പഞ്ചായത്തിലെ മാനസീക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് വീട്ടുകാരുടെ തന്നെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ചത്.

Also Read:മുണ്ടക്കയത്ത് 11 കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാത്രിയിൽ രോഗം അധികമായതിനെതുടർന്ന് വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനായി പഞ്ചായത്തംഗത്തെ വിവരമറിയിച്ചിരുന്നു. എന്നാൽ അടിയന്തിരമായി വാഹനം ലഭ്യമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു പഞ്ചായത്തംഗത്തിന്റെ മറുപടി. മറ്റു വാഹനങ്ങള്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ട്രാക്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പറഞ്ഞു.

അതേസമയം യുവാവിനെ ട്രാക്ടറില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സേവാദള്‍ മണ്ഡലം ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവർത്തകർ മര്‍ദ്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button