ബഹ്‌റൈന്‍ : ബഹ്റൈനില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി . കോവിഡ് പ്രോട്ടോകോള്‍ മുന്നറിയിപ്പ് ലംഘിച്ചതിന് 51 റസ്‌റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും എതിരെയാണ് നിയമനടപടി. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ 288 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 51 ഇടങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്.
Read Also : സൈബര്‍ സഖാക്കളായ പി.ജെ ആര്‍മി ഇല്ല, ഇനി റെഡ് ആര്‍മി : വ്യക്തിപൂജ വിവാദം അവസാനിച്ചതോടെ പേര് മാറ്റി ആര്‍മിപ്പട
അതേസമയം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ പള്ളികളും അടച്ചിരുന്നു. പരിശോധനകള്‍ നടത്തിവരുന്നത് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അധികൃതരാണ്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് രാജ്യത്ത് വ്യാപക പരിശോധനകള്‍ നടത്തുന്നത്.
Post Your Comments