തിരുവനന്തപുരം: സി.പി.എം നേതാവ് പി. ജയരാജനെ സമൂഹമാദ്ധ്യമങ്ങളില്‍ പിന്തുണയ്ക്കുന്ന പി.ജെ ആര്‍മി പേര് മാറ്റുന്നു. ഇനി ആര്‍മിപ്പട റെഡ് ആര്‍മി എന്നറിയപ്പെടും. വ്യക്തിപൂജ വിവാദം അവസാനിച്ചതിനു പിന്നാലെയാണ് ആര്‍മിപ്പട പേര് മാറ്റിയത്. വ്യക്തിപൂജാ വിവാദം ആരംഭിച്ചതുമുതല്‍ സൈബര്‍ ഇടങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേജാണ് പി.ജെ. ആര്‍മി. ജയരാജനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
എന്‍. ചന്ദ്രന്‍, എ.എന്‍. ഷംസീര്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയര്‍ന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വിമര്‍ശനവിധേയമായത്.
പി.ജെ.ആര്‍മിയെ പി.ജയരാജന്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണ്. തന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിറക്കിയിരുന്നു.
Post Your Comments