തിരുവനന്തപുരം: കോവിഡ് ഭീതി ഉയർത്തിക്കൊണ്ട് വിദഗ്ധരുടെ പുതിയ കണ്ടെത്തൽ. രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
Also Read:പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ മേഖലകളില്‍ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടര്‍ച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളില്‍ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അതിന് മുന്‍പ് തന്നെ കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. ഇതോടെ കൂടുതൽ സുരക്ഷയും നിയന്ത്രണങ്ങളും വേണമെന്ന വിദഗ്ധരുടെ ആവശ്യം ശക്തമാവുകയാണ്.
അതേസമയം സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ നഗരങ്ങളിൽ ആൾക്കൂട്ടങ്ങൾ രൂപപ്പെടാൻ തുടങ്ങിയത് രോഗവ്യാപനം ഇനിയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് മുൻകാല കോവിഡ് കാലഘട്ടം സൂചിപ്പിക്കുന്നത്.
Post Your Comments