ശ്രീനഗര്‍: ജമ്മുവില്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനുള്ളില്‍ സ്‌ഫോടനം. അഞ്ച് മിനിട്ട് ഇടവേളയില്‍ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായി മേഖലയില്‍ പരിശോധന തുടരുകയാണ്.
പുലര്‍ച്ചെ 1.50ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ആദ്യമുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി. സ്‌ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ സുരക്ഷാ സേന മേഖല പൂര്‍ണമായും നിയന്ത്രണത്തിലാക്കി. സംശയാസ്പദമായ സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാനായി പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
Post Your Comments