ജനീവ : വികസിത രാജ്യങ്ങൾ യുവാക്കളിൽ അടക്കം വാക്‌സിനേഷൻ നടത്തി വീണ്ടും ജീവിതം പഴയ രീതിയിലേക്ക് എത്തിക്കുമ്പോൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്‌സിൻ ക്ഷമമാണെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്നവരുടെയും എണ്ണം 40 ശതമാനം കൂടിയെന്നും ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റ വൈറസ് ആഗോള തലത്തില്‍ പടര്‍ന്നുപിടിക്കുന്നത് വളരെയധികം അപകടകരമാണ് . ആഗോള സമൂഹം എന്നനിലയില്‍ സമ്മുടെ സമൂഹം പരാജയപ്പെടുകയാണെന്നും വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്സിന് പങ്കിടാന്‍ വിമുഖത കാട്ടിയ രാജ്യങ്ങളെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു. ‘ഈ മനോഭാവം പഴയതാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്നത് വിതരണത്തിന്റെ പ്രശ്നമാണ്, അതിനാല്‍ അവര്‍ക്ക് വാക്സിന് നല്‍കൂ’ -അദാനോം പറഞ്ഞു.
Read Also : കൊച്ചി ലഹരിയുടെ നഗരം: ഡ്രഗ് ഉപയോഗിക്കുന്നതില്‍ കൂടുതലും 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കൾ
ദരിദ്ര രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ‘കോവാക്സ്’ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക് 90 മില്ല്യണ്‍ വാക്സിന് ഡോസുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വാക്സിന് നിര്‍മാതാക്കളായ ഇന്ത്യ വാക്സിന് കയറ്റുമതി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.
Post Your Comments