Latest NewsKeralaNews

കൊച്ചി ലഹരിയുടെ നഗരം: ഡ്രഗ് ഉപയോഗിക്കുന്നതില്‍ കൂടുതലും 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കൾ

മുന്‍പ് ആദ്യമായി ലഹരി ഉപയോഗിക്കുന്നവര്‍ കഞ്ചാവാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത്തരം സിന്തറ്റിക് ഡ്രഗുകളാണ് ഉപയോഗിക്കുന്നത്.

കൊച്ചി: ലഹരിയുടെ നഗരമായി കൊച്ചി. മാരക ലഹരി മരുന്നായ എല്‍എസ്ഡി, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോർട്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്ത് ഇരട്ടിയിലധികം സിന്തറ്റിക് ഡ്രഗുകള്‍ ആണ് ആറ് മാസത്തിനിടെ പിടികൂടിയത്. പൊലീസിന്റെ കണക്കനുസരിച്ച് സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നതില്‍ 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കളാണ് ഏറെയും. മുന്‍പ് ആദ്യമായി ലഹരി ഉപയോഗിക്കുന്നവര്‍ കഞ്ചാവാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത്തരം സിന്തറ്റിക് ഡ്രഗുകളാണ് ഉപയോഗിക്കുന്നത്. പൊതുവേ വീര്യം കൂടിയ മാരക ലഹരി മരുന്നുകള്‍ ആയ എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ, നൈട്രോ സണ്‍ ടാബ്, ഹാഷിഷ് ഓയില്‍ എന്നിവയാണ് കൊച്ചി ഇപ്പോള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്.

Read Also: 16 കാരിയെ കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

2019ലെ നൈട്രോസണ്‍ ടാബുകളുടെ എണ്ണം 8 ആണെങ്കില്‍ 2020ല്‍ 41 ആയി. ഇപ്പോഴത് 108 ആയി ഉയര്‍ന്നു. 2019ല്‍ പിടികൂടിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ 77 ആണ്. 2020ല്‍ ഇത് 12 ആയി കുറഞ്ഞു. എന്നാല്‍ ഈ ആറ് മാസത്തിനിടെ 733 എണ്ണമാണ് പിടികൂടിയിരിക്കുന്നത്. പത്ത് മടങ്ങില്‍ അധികം വര്‍ധനവുണ്ടായി. 2019ല്‍ 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതെങ്കില്‍ ഇപ്പോഴത് 125 ഗ്രാം ആയി. 2020ല്‍ 12 ഗ്രാം ഹാഷിഷ് ഓയില്‍ ആണ് പിടിച്ചെടുത്തതെങ്കില്‍ ഇപ്പോഴത് ഒന്നര കിലോ ആയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന സിന്തറ്റിക് ഡ്രാഗുകളുടെ ഉപയോഗം ഒരു തലമുറയെ തന്നെ ഇല്ലാതാക്കുമെന്ന ഭയപ്പാട് ആണ് സൃഷ്ടിക്കുന്നത്.

shortlink

Post Your Comments


Back to top button