
ഗാന്ധിനഗർ: വിവാദ പരാമർശത്തിൽ വെട്ടിലായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാനനഷ്ട കേസിൽ രാഹുൽ ഗാന്ധി ഗൂജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. ബിജെപി എം.എൽ.എ പൂര്‍ണേഷ് മോധി നൽകിയ മാനനഷ്ട കേസിലാണ് രാഹുൽ നേരിട്ട് ഹാജരായത്. ‘എല്ലാ കള്ളന്മാര്‍ക്കും മോദി’ എന്ന പേര്‍ കൂടി എങ്ങനെ വരുന്നതെന്ന രാഹുലിന്‍റെ പരാമര്‍ശമാണ് കേസിന് ഇടയാക്കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലായിരുന്നു ഈ പരാമര്‍ശം. ഇത് രണ്ടാം തവണയാണ് സൂറത്ത് കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുന്നത്. മോദി എന്ന പേരുള്ള എല്ലാവരെയും താൻ അപമാനിച്ചിട്ടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേസ് അടുത്തമാസം 12ലേക്ക് മാറ്റി.
Read Also: കേന്ദ്രസര്‍ക്കാരിന്റെ മെല്ലപ്പോക്ക് ആശങ്കപ്പെടുത്തുന്നു: സോണിയ ഗാന്ധി
Post Your Comments