Latest NewsNewsIndia

അഞ്ച്​ വര്‍ഷം കൊണ്ട്​ സര്‍ക്കാറിന്‍റെ കീഴിലുള്ള ആറ്​ ലക്ഷം കോടിയുടെ ആസ്​തികള്‍ വില്‍ക്കും: രാഹുല്‍ ഗാന്ധി

അടുത്ത അഞ്ച്​ വര്‍ഷം കൊണ്ട്​ സര്‍ക്കാറിന്‍റെ കീഴിലുള്ള ആറ്​ ലക്ഷം കോടിയുടെ ആസ്​തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ‘കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗം നേരിടാന്‍ വാക്​സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്​. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്‍പനയുടെ തിരക്കിലാണ്’-​ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്‍റെ പാളിച്ചകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്​സിന്‍ ക്ഷാമം ഉള്‍പ്പടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു. അടുത്ത അഞ്ച്​ വര്‍ഷം കൊണ്ട്​ സര്‍ക്കാറിന്‍റെ കീഴിലുള്ള ആറ്​ ലക്ഷം കോടിയുടെ ആസ്​തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്​ താല്‍പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്‍റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button