ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ വാക്സിന് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മെല്ലെപ്പോക്ക് ആശങ്കപ്പെടുത്തുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
വാക്സിനേഷന്റെ പ്രതിദിന നിരക്ക് മൂന്നിരട്ടിയായി കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദനം ചെലുത്തണമെന്നും അങ്ങനെ ചെയ്താൽ ഈ വര്‍ഷാവസാനത്തോടെ 75 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിന് ലഭിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും എ.ഐ.സി.സിയുടെ ചുമതലയുള്ളവരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 30,16,26,028 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
Post Your Comments