KeralaNattuvarthaLatest NewsNewsIndia

ഒടുവിൽ രാജി: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവെച്ചു. വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് എം സി ജോസഫൈന്റെ രാജി. പരാമർശത്തിനിടയായ സാഹചര്യം ജോസഫൈൻ സി പി എം സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. സി.പി.എം സെക്രട്ടേറിയറ്റിലെ ചർച്ചകൾക്കൊടുവിലാണ് രാജി. അധ്യക്ഷ സ്ഥാനത്ത് ഇനി 8 മാസം കാലാവധി കൂടി നിലനിൽക്കെയാണ് ജോസഫൈന്റെ രാജി.

Also Read:ജോസഫൈൻ രാജിവക്കേണ്ട കാര്യമില്ല, ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു: ഡി.വൈ.എഫ്.ഐ 

തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു യുവതിയുടെ മറുപടി. ഇതുകേട്ട് പെട്ടെന്ന് ക്ഷുഭിതയായി ‘എങ്കില്‍ അനുഭവിച്ചോളൂ’ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. ഇത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചു.

‘കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന്‍ സ്വീകരിച്ച നിലപാട്. ഇതിനെതിരെ ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ ആളുകൾ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button