Latest NewsKeralaNews

ജോസഫൈൻ രാജിവക്കേണ്ട കാര്യമില്ല, ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു: ഡി.വൈ.എഫ്.ഐ 

എം.സി ജോസഫൈനെതിരെ ഡി.വൈ.എഫ്.ഐ അടക്കം ഇടത് യുവജന സംഘടനകൾ വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് പോകുമ്പോഴാണ് ജോസഫൈനെ പിന്തുണച്ച് എ.എ റഹീം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

തിരുവനന്തപുരം : ടെലിവിഷൻ പരിപാടിക്കിടെ ഭര്‍തൃപീഡനം പരാതിപ്പെട്ട സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ. എം സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചെന്നും രാജിവക്കേണ്ട കാര്യമില്ലെന്നും എ. എ റഹീം പറഞ്ഞു.

‘എം.സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു. സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. എം.സി ജോസഫൈൻ രാജിവക്കേണ്ട കാര്യമില്ല’- എ.എ റഹീം പറഞ്ഞു.

Read Also  :  ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് ഒളിവില്‍

എം.സി ജോസഫൈനെതിരെ ഡി.വൈ.എഫ്.ഐ അടക്കം ഇടത് യുവജന സംഘടനകൾ വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് പോകുമ്പോഴാണ് ജോസഫൈനെ പിന്തുണച്ച് എ.എ റഹീം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button