KeralaLatest NewsNews

‘ഇത്​ ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്’​: കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്​ജിദില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌​ ഇര്‍ഫാന്‍

നിമിഷ നേരം കൊണ്ടുതന്നെ ഉത്തരവുമായി മലയാളികള്‍ എത്തി. 2018ല്‍ കൊടുങ്ങല്ലൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിന്​ എത്തിയപ്പോഴാണ്​ ഇര്‍ഫാന്‍ പ്രത്യേക താല്‍പര്യമെടുത്ത്​ മസ്​ജിദ്​ സന്ദര്‍ശിച്ചത്​​.

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്റെ ഇന്‍സ്​റ്റഗ്രാം പോസ്​റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ​തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്​ജിദില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌​ ഇര്‍ഫാന്‍ കുറിച്ചതിങ്ങനെ.’ഇത്​ ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്​. ഞാനെവിടെയാണ്​ നില്‍ക്കുന്നത്​ എന്ന്​ പറയാമോ?. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വെള്ളിയാഴ്​ച ആശംസിക്കുന്നു’.

നിമിഷ നേരം കൊണ്ടുതന്നെ ഉത്തരവുമായി മലയാളികള്‍ എത്തി. 2018ല്‍ കൊടുങ്ങല്ലൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിന്​ എത്തിയപ്പോഴാണ്​ ഇര്‍ഫാന്‍ പ്രത്യേക താല്‍പര്യമെടുത്ത്​ മസ്​ജിദ്​ സന്ദര്‍ശിച്ചത്​​. മസ്​ജിദിനെക്കുറിച്ച്‌​ വളരെ നാളുകള്‍ക്ക്​ മുമ്പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യത്തെ മസ്​ജിദിനെക്കുറിച്ച്‌​ പിതാവ്​ തന്നെയും സഹോദരന്‍ യൂസുഫ്​ പത്താനെയും പഠിപ്പിച്ചിരുന്നതായും ഇര്‍ഫാന്‍ അന്ന്​ പറഞ്ഞിരുന്നു. കുടുംബസമേതം ഒരിക്കല്‍ കൂടി പള്ളിയിലെത്തുമെന്നും ഇര്‍ഫാന്‍ അന്ന്​ പ്രതികരിച്ചിരുന്നു. എ.ഡി 629ലാണ്​ മസ്​ജിദ്​ നിര്‍മിച്ചതെന്ന്​ കരുതപ്പെടുന്നു.

Read Also: കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള്‍ നാളെ പഞ്ചാബിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button