ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ മസ്ജിദില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ കുറിച്ചതിങ്ങനെ.’ഇത് ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്. ഞാനെവിടെയാണ് നില്‍ക്കുന്നത് എന്ന് പറയാമോ?. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വെള്ളിയാഴ്ച ആശംസിക്കുന്നു’.
നിമിഷ നേരം കൊണ്ടുതന്നെ ഉത്തരവുമായി മലയാളികള്‍ എത്തി. 2018ല്‍ കൊടുങ്ങല്ലൂരില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ഇര്‍ഫാന്‍ പ്രത്യേക താല്‍പര്യമെടുത്ത് മസ്ജിദ് സന്ദര്‍ശിച്ചത്. മസ്ജിദിനെക്കുറിച്ച് വളരെ നാളുകള്‍ക്ക് മുമ്പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യത്തെ മസ്ജിദിനെക്കുറിച്ച് പിതാവ് തന്നെയും സഹോദരന്‍ യൂസുഫ് പത്താനെയും പഠിപ്പിച്ചിരുന്നതായും ഇര്‍ഫാന്‍ അന്ന് പറഞ്ഞിരുന്നു. കുടുംബസമേതം ഒരിക്കല്‍ കൂടി പള്ളിയിലെത്തുമെന്നും ഇര്‍ഫാന്‍ അന്ന് പ്രതികരിച്ചിരുന്നു. എ.ഡി 629ലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.
Read Also: കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കിയത് വെറുതെയല്ല: കെജ്രിവാള്‍ നാളെ പഞ്ചാബിലെത്തും
Post Your Comments