ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം പഞ്ചാബിലെത്തുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കുമെന്നും മാറ്റം വേണമെന്ന് പഞ്ചാബ് ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കെജ്രിവാളിന്റെ സന്ദര്‍ശനത്തിനിടെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കുന്‍വര്‍ വിജയ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. 2015ല്‍ നടന്ന കൊട്കപുരയിലെ വെടിവെയ്പ്പ് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് കുന്‍വന്‍ വിജയ്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കെജ്രിവാള്‍ പഞ്ചാബിലെത്തുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിലൂടെ പഞ്ചാബില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പുറമെ, പഞ്ചാബിലെ കോണ്‍ഗ്രസില്‍ നടക്കുന്ന തമ്മിലടിയും ആം ആദ്മിക്ക് ഗുണം ചെയ്യുമെന്നാണ് കെജ്രിവാളിന്റെ കണക്കുകൂട്ടല്‍.
Post Your Comments