KeralaLatest NewsIndiaNews

‘പോരാട്ടം തുടരും, വായിൽ നിന്ന് വീണുപോയ വാക്ക് തിരുത്തിയതാണ്’: കേസ് ഗൂഢാലോചനപരമാണെന്ന് ഐഷ സുൽത്താന

കവരത്തി: ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹെെക്കോടതി. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഐഷ ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്നും ഐഷ വ്യക്തമാക്കി.

‘എന്റെ വായിൽ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ ഞാൻ തിരുത്തിയിരുന്നു. നിയമത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയർത്തുന്നവർക്കെതിരെ ഇത്തരം നടപടികളുമായി ഈ ആളുകൾ പോകരുത്. വിധി മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതൽ കാര്യം അറിയില്ല. കേസിൽ ലക്ഷദ്വീപ് പൊലീസുകാർ ചോദ്യം ചെയ്തതിൽ പരാതിയില്ല. പൊലീസുകാർ തങ്ങളുടെ ജോലിയാണ് ചെയ്തത്. കേസ് ഗൂഢാലോചനപരമാണ്. എന്റെ നാടിന്റെ പ്രശ്നം തരണം ചെയ്യാനാണ് ഞാൻ ഇറങ്ങിയത്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും’ ഐഷ സുൽത്താന പറഞ്ഞു.

ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട്, ചാനൽ ചർച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതോടെയാണ് കവരത്തി പോലീസ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button