Latest NewsKeralaCinemaNewsEntertainment

എന്നെ ഒന്ന് വിളിച്ചിരുന്നേൽ, പോയി അവന് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞാൻ മോളെ വിളിച്ചോണ്ട് വന്നേനെ : നടൻ സുരേഷ് ഗോപി

തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് നടനും എംപിയുമായി സുരേഷ് ഗോപി. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : വിസ്മയ വിഷയത്തിൽ പ്രതികരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നടൻ ജയറാമിനെതിരെ സൈബർ ആക്രമണവുമായി മലയാളികൾ

സ്ത്രീധനം വാങ്ങണം എന്നതിനെക്കാൾ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും അദ്ദേഹം പങ്കുവച്ചു.

‘ഞാൻ വിജിത്തിനെ വിളിക്കുമ്പോൾ ബോഡി പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ . കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’ , സുരേഷ് ഗോപി പറഞ്ഞു.

ഇനി ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button