Latest NewsNewsIndia

നിലപാടിൽ മാറ്റമില്ലാതെ രാഷ്ട്രീയ നേതാക്കൾ: ജമ്മു കശ്മീരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം

ന്യൂഡല്‍ഹി∙ നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായി നടത്തിയ ഈ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.

രാഷ്ട്രപതി ഭരണത്തില്‍ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 2018ല്‍ മെഹബൂബ മുഫ്തി സര്‍ക്കാരിനു ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ് ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണപ്രദേശമായി മാറിയത്. അതിനു ശേഷം ആദ്യമായിവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മണ്ഡല പുനര്‍ നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നാണ് പുറത്തുവരുന്ന സൂചന.

read also: എനിക്ക് സമയമില്ല ഇല്ലേല്‍ ഞാൻ കാണാന്‍ വന്നേനെ: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശവുമായി കോൺഗ്രസ് നേതാവ്
എന്നാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രമുഖ കക്ഷികൾ ആവർത്തിച്ചത്. മെഹബൂബ മുഫ്തിയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ ഏഴ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം ഈ നിലപാടിൽ ഉറച്ചു നിന്നു. കോണ്‍ഗ്രസും ഇതേ ആവശ്യമാണ് ഉന്നയിച്ചതെന്നും റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button