Latest NewsKeralaNews

എനിക്ക് സമയമില്ല ഇല്ലേല്‍ ഞാൻ കാണാന്‍ വന്നേനെ: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അശ്ലീല പരാമര്‍ശവുമായി കോൺഗ്രസ് നേതാവ്

പഞ്ചായത്ത് മെമ്പര്‍മാരായ എക്‌സിക്യൂട്ടീവുകള്‍ വന്ന് രാവിലെ ആറ് മണിക്ക് കൊണ്ടുപോകുന്നു

കോട്ടയം : വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീ വിരുദ്ധവും അശ്ലീല പരാമര്‍ശവും നടത്തിയ കുന്നത്തുനാട് മുന്‍ എം.എല്‍.എ വി.പി സജീന്ദ്രനെതിരെ കേസടുത്ത് പോലീസ്. സജീന്ദ്രന്റെ സ്ത്രീ വിരുദ്ധവും അശ്ലീല പരാമര്‍ശവുമായ പ്രസംഗ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also  :  ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല: കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

പ്രസംഗത്തില്‍ വിവാദ ഭാഗങ്ങള്‍ ഇങ്ങനെ :

‘പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു നടക്കുന്നു രണ്ടാം തീയതി വരുമ്പോള്‍ കാണിച്ചു തരാമെന്ന്. എനിക്ക് സമയമില്ല ഇല്ലേല്‍ ഞാന്‍ കാണാന്‍ വന്നേനെ. ഇവിടെ നല്ല ചെറുപ്പക്കാരുണ്ട്, അവരെ കാണിച്ചു കൊടുത്താല്‍ മതി. കാണിച്ചു കൊടുക്കുന്നുണ്ടേല്‍ പരസ്യം നല്‍കിയാല്‍ മതി. പലരും കൂട്ടമായിട്ട് വരും കാണാന്‍ വരുന്നവര്‍ക്കും ഒരു സുഖമുണ്ടായെനെ. പഞ്ചായത്ത് മെമ്പര്‍മാരായ എക്‌സിക്യൂട്ടീവുകള്‍ വന്ന് രാവിലെ ആറ് മണിക്ക് കൊണ്ടുപോകുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ പോലും ആറര ഏഴ് മണിക്കാണ് വീട്ടില്‍ നിന്നിറങ്ങാറുള്ളത്. ഇത് ആറ് മണിക്ക് പോയിട്ട് പിന്നെ മടങ്ങി വരുന്ന സമയത്തെക്കുറിച്ച് പലരും പല രീതിയിലാണ് പറയുന്നത്. അഡീഷണല്‍ പണം പഞ്ചായത്ത് മെമ്പര്‍മാര്‍ക്കെല്ലാം കൊടുക്കുന്നുവെന്നാണ് പറയുന്നത്. അപ്പോള്‍ അഡിഷണല്‍ പണിയെടുക്കുന്നവര്‍ക്ക് അഡീഷണല്‍ പണം കൊടുക്കേണ്ടി വരും. അഡീഷണല്‍ പണി കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോഴാണ് മനസിലായത്. ഇവിടെ സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കേസ് കൊടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. വനിതാ കമ്മീഷനെ കാണിച്ച് ഞങ്ങളെ പേടിപ്പിക്കുകയാണോ? അതൊക്കെ കൊച്ചു പിള്ളേരോട് പറഞ്ഞാല്‍ മതി. ഇത്തരം പരാതികളൊക്കെ ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തുള്ളവരാണ് കുന്നത്തുനാട്ടിലെ യു.ഡി.എഫുകാര്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button