ബ്രസീലിയ: കോപ അമേരിക്കയിൽ ചിലി നാളെ നാലാം മത്സരത്തിനിറങ്ങും. ക്വാർട്ടർ ഉറപ്പിച്ച ചിലിയുടെ എതിരാളികൾ പരാഗ്വേയാണ്. പുലർച്ചെ 5.30നാണ് മത്സരം. പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ശക്തരായ ഉറുഗ്വേയെ ബൊളീവിയയെ നേരിടും. കോപയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും, രണ്ട് സമനിലയും മാത്രമാണ് ചിലിക്ക് നേടാനായത്.
കോപയിൽ നാലാം മത്സരത്തിനിറങ്ങുന്ന ചിലി പരാഗ്വേയെ വീഴ്ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാവും ശ്രമിക്കുക. പരാഗ്വേക്ക് അർജന്റീനയോട് വഴങ്ങിയ തോൽവിയ്ക്ക് മറുപടി നൽകി ക്വാർട്ടർ പ്രതീക്ഷ നിലനിർത്താനാകും ശ്രമിക്കുക. അർജന്റീനക്കെതിരായ മത്സരത്തിൽ 1-0 ത്തിന് പരാഗ്വേ പരാജയം ഏറ്റുവാങ്ങിയിരുന്നു.
Read Also:- എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിന് പിന്തുണയർപ്പിച്ച് കുഞ്ചാക്കോ ബോബൻ
അതേസമയം, ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബൊളീവിയയെ തകർത്ത് ക്വാർട്ടർ ഉറപ്പിക്കാനാകും ഉറുഗ്വേയുടെ ലക്ഷ്യം. രണ്ട് മത്സരങ്ങളിൽ സമനില മാത്രമുള്ള ഉറുഗ്വേയ്ക്ക് ഇന്ന് ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ശക്തരായ അർജന്റീനയോടും, ചിലിയോടും സമനില ഏറ്റുവാങ്ങിയ ഉറുഗ്വേയ്ക്ക് ബൊളീവിയക്കെതിരെ ജീവൻമരണ പോരാട്ടമായിരിക്കും.
Post Your Comments