ദോഹ: ഖത്തർ ലോകകപ്പിൽ ഘാനയെ തകർത്ത് ഉറുഗ്വെ. നിര്‍ണായക മത്സരത്തില്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വെ പരാജയപ്പെടുത്തിയത്. എന്നാല്‍, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ, പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചതോടെ ഉറുഗ്വെയും പുറത്തേക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ നേരത്തെ പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ചിരുന്നു.
ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകളിലായിരുന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍, പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു. കൊറിയ രണ്ടാം ഗോളും നേടിയതോടെ ഉറുഗ്വെ പുറത്തേക്ക്.
ദക്ഷിണ കൊറിയയുടെ അട്ടിമറി ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍, 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു.
Read Also:- വീടിന്റെ സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യം : ഭീതിയിൽ പ്രദേശവാസികൾ
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയക്ക് നാട്ടിലേക്ക് മടങ്ങാമായിരുന്നു. ഉറുഗ്വെയ്ക്ക് പ്രീ ക്വാര്‍ട്ടറിലും. എന്നാല്‍, ഇഞ്ചുറി ടീമിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും നേടി.
Post Your Comments