CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മോശം തുടക്കം

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാംദിനം ന്യൂസിലാന്റ് 249 റൺസിന് പുറത്ത്. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര ന്യൂസിലാന്റിനെ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ (217) പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കിവികൾ 249 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് എടുത്ത ഷമിയും മൂന്ന് വിക്കറ്റ് എടുത്ത ഇഷാന്ത് ശർമയുമാണ് ന്യൂസിലാന്റിനെ തകർത്തത്.

മഴമൂലം ഒരു മണിക്കൂർ വൈകിയാണ് അഞ്ചാം ദിനം കളി ആരംഭിച്ചത്. 101 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവികൾക്ക് 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്നാം വിക്കറ്റ് നഷ്ടമായി. റോസ് ടെയ്‌ലറുടെ (11) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷമിയുടെ പന്തിൽ എക്സ്ട്രാ കവറിൽ ശുഭ്മാൻ ഗിൽ അതിമനോഹരമായി പറന്നെടുത്തു. പകരമെത്തിയ ഹെന്റി നിക്കോളാസിനെ(7) ഇഷാന്തിന്റെ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ്മ കൈലൊതുക്കി.

Read Also:- ചര്‍മം മൃദുത്വവും തിളക്കവും നിലനിർത്താൻ അഞ്ച് പഴവര്‍ഗ്ഗങ്ങൾ!

അഞ്ചാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലാന്റിന് 148 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. 32 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 64 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ക്യാപ്റ്റൻവിരാട് കോഹ്‌ലിയും പുജാരയുമാണ് ക്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button