മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ നിരയിലേക്ക് നായകന്‍ വിരാട് കോഹ്‌ലി മടങ്ങിയെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ക്കെതിരെ ജയിക്കാവുന്ന മത്സരത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. കോഹ്‌ലി മടങ്ങിയെത്തുന്നതോടെ ബാറ്റിംഗ് നിര ശക്തമാകും.
മധ്യനിരയില്‍ അജിങ്ക്യ രഹാനെയും ചെതേശ്വര്‍ പുജാരയും പഴയ ഫോമിലല്ല. ഈ സീനിയർ താരങ്ങൾക്ക് അവസരം നല്‍കുന്നതില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ആരെ പുറത്തിരിത്തും എന്നതില്‍ ഇനിയും വ്യക്തതയില്ല. സീനിയര്‍ താരങ്ങളെ നിലനിര്‍ത്തിയാല്‍ ഓപ്പണര്‍ മയങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമാകും.
Read Also:- തകർത്തടിച്ച് ജോക്കോവിച്ച്: സെര്‍ബിയ ഡേവിസ് കപ്പ് സെമിയില്‍
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടുണ്ട്. ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേശ് യാദവ് പേസ് നിരയില്‍ ഇടം പിടിച്ചേക്കും. പൊരുതി നിന്ന് സമനില പിടിച്ച കിവീസ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസിനെ തുണക്കുന്ന പിച്ചില്‍ ജാമിസണ്‍ സൗത്തി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ന്യൂസിലന്‍ഡ് പ്രതീക്ഷിക്കുന്നത്.
Post Your Comments