CricketLatest NewsNewsSports

ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ കിവികളെ ഓൾഔട്ടാക്കാൻ സാധിക്കില്ലെന്ന് ഗവാസ്കർ

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ റിസർവ് ഡേയിലേക്ക് കടക്കുമ്പോൾ ഇന്ത്യക്ക് 32 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ്. 64/2 എന്ന നിലയിലുള്ള ഇന്ത്യൻ ടീമിന് എട്ട് വിക്കറ്റ് കൈവശമുള്ളപ്പോൾ 200 റൺസ് ലീഡെങ്കിലും നേടിയ ശേഷമാകും ഡിക്ലയർ ചെയ്ത ന്യൂസിലാന്റിനോട് ചേസ് ചെയ്യാൻ ആവശ്യപ്പെടുക. അതിന് മുമ്പ് ഇന്ത്യ ഓൾഔട്ട് ആകുകയാണെങ്കിൽ അവസാന സെഷനിൽ 200 റൺസെന്ന ലക്ഷ്യമാകും ഇന്ത്യ ന്യൂസിലാന്റിന് നൽകുകയെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ പറഞ്ഞു.

എന്നാൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ കിവികളെ ഓൾഔട്ടാക്കാൻ സാധിക്കില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. റിസർവ് ഡേയിൽ ആകെയുള്ളത് 98 ഓവറുകളാണെന്നും 99.2 ഓവറിലാണ് ഇന്ത്യയ്ക്ക് ന്യൂസിലാന്റിനെ ആദ്യ ഇന്നിംഗ്സിൽ പുറത്താക്കുവാൻ ആവശ്യമായി വന്നതെന്നും പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്ക് ന്യൂസിലാന്റിനെ ഓൾഔട്ടാക്കാൻ സാധിക്കില്ലെന്നും ഗവാസ്കർ വ്യക്തമാക്കി.

Read Also:- യൂറോ കപ്പിൽ സ്പെയിനിന് ഇന്ന് നിർണ്ണായകം: ഫ്രാൻസും പോർച്ചുഗലും ജർമ്മനിയും ഇന്നിറങ്ങും

ഇന്ത്യ ആദ്യ സെഷനിൽ അതിവേഗം സ്കോറിങ് നടത്തി ബൗളർമാർ മിന്നും പ്രകടനം പുറത്തെടുത്താൽ മാത്രമേ നേരിയ സാധ്യതകൂടി മത്സരത്തിൽ ഇന്ത്യയ്ക്കുള്ളുവെന്നും ഗവാസ്കർ സൂചിപ്പിച്ചു. അഞ്ചാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻവിരാട് കോഹ്‌ലിയും(8) പുജാരയുമാണ്(12) ക്രീസിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button