കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനും സൈബര്‍ പോരാളിയുമായ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. അഴീക്കോട് കപ്പക്കടവിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തായ അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളിയാണ്. സംഭവ ദിവസം അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ജനം ടിവി പുറത്തുവിട്ടിരുന്നു. ആകാശ് തില്ലങ്കേരിക്കും അര്‍ജുനും സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ ഇടപാടുകാരുടെ ബന്ധമുണ്ടെന്നും ഇവര്‍ ഇടനില നില്‍ക്കുന്നതായും ആരോപണമുണ്ട്. അതേസമയം, യാതൊരു ജോലിയുമില്ലാത്ത അര്‍ജുന്‍ അടുത്ത സമയത്തായി ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്ന് ആരോപണവും ഉയര്‍ന്നരുന്നു.
അര്‍ജുന് വിലകൂടിയ ബൈക്കും കാറും എല്ലാം എങ്ങനെ വന്നെന്നു അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വലിയ ഒരു അപകടവും സ്വര്‍ണക്കടത്തും തെളിഞ്ഞിട്ടും സിപിഎം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ജാനുവിന് കോഴ കൊടുത്തു എന്ന് വലിയ തലക്കെട്ടില്‍ യാതൊരു തെളിവുമില്ലാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു.
Post Your Comments