Latest NewsNewsIndia

കശ്മീര്‍ താഴ്‌വരയില്‍ അശാന്തി പരത്താന്‍ ഭീകരര്‍, ഇന്ന് മാത്രം മൂന്ന് ഭീകരാക്രമണങ്ങള്‍: സര്‍വ്വകക്ഷി യോഗം നാളെ

ശ്രീനഗര്‍: സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി കശ്മീരില്‍ അശാന്തി പരത്താന്‍ ഭീകരരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് മാത്രം കശ്മീരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. മൂന്ന് വ്യത്യസ്ത ഇടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ചയാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്.

Also Read: അമ്മയ്ക്കൊപ്പം  ഉറങ്ങിക്കിടന്ന ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു: പ്രതിയെ  പൊലീസ് വെടിവച്ച്‌ വീഴ്ത്തി 

പുല്‍വാമയിലെ രാജ്‌പൊര ചൗക്കില്‍ പോലീസ്, സിആര്‍പിഎഫ് സേനയ്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഷോപ്പിയാന്‍ ജില്ലയിലെ ഷിര്‍മാല്‍ മേഖലയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗര്‍ നഗരത്തിലും ഇന്ന് ഭീകരാക്രമണം നടന്നിരുന്നു. ഹബാകഡാല്‍ മേഖലയില്‍ ഭീകരന്റെ വെടിയേറ്റ് യുവാവ് മരിച്ചു. സര്‍വ്വകക്ഷി യോഗത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ അടുത്ത 48 മണിക്കൂര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നിയന്ത്രണ രേഖയില്‍ ഉള്‍പ്പെടെ സൈന്യത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button