Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

അച്ഛനും അമ്മയും 6 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തില്‍ ആണ് ഈ കഥ നടക്കുന്നത്

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാത്രം കേരളത്തിൽ പൊലിഞ്ഞത് ആറോളം പെൺകുട്ടികളുടെ ജീവനാണ്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം സ്ത്രീധനമാണ്. തന്റെ അപ്പൂപ്പന്‍ സ്ത്രീധനത്തിനെതിരെയെടുത്ത നിലപാടുകളെക്കുറിച്ച്‌ തുറന്നെഴുതുകയാണ് ​ഗായത്രി നായര്‍.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നമുക്കൊരു 42 വര്‍ഷം പുറകോട്ടു പോകാം. അച്ഛനും അമ്മയും 6 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തില്‍ ആണ് ഈ കഥ നടക്കുന്നത്.അമ്മ ആധ്യാപിക അച്ഛന് കൃഷി .6 മക്കളില്‍ രണ്ടാമത്തേത്തും അവസാനത്തേതും പെമ്ബിള്ളേര്‍.മൂത്ത മകള്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രി അഡ്മിഷന്‍ കാത്തിരിക്കുന്നു. അപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ കൊച്ചിന് ഒരു ഗള്‍ഫുകാരന്റെ കല്യാണലോചന കൊണ്ടുവരുന്നേ. ചെറുക്കന് 30നോട്‌ അടുത്ത് പ്രായമുണ്ട്. പെങ്കൊച്ചിനാണേല്‍ തീരെ താല്പര്യം ഇല്ല, അച്ഛനും വല്യ താല്പര്യം ഒന്നും കാണിച്ചില്ല. പിന്നെ താഴെ 4 എണ്ണം ഇനിയുമുണ്ട് ഒന്നിനെ എങ്കിലും കെട്ടിച്ചാല്‍ ഗള്‍ഫുകാരനാവുമ്ബോള്‍ താഴെ ഉള്ളോര്‍ കൂടെ എങ്ങനേലും രക്ഷപെട്ടു പൊയ്ക്കോളും എന്നോര്‍ത്ത് സമ്മതിച്ചു.

read also: ഭര്‍തൃ വീട്ടില്‍ തീ കൊളുത്തിയ യുവതി മരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

അങ്ങനെ ചെറുക്കന്‍ കാണാന്‍ വന്ന ദിവസം ഇഷ്ടമില്ലായിരുന്നെങ്കില്‍ കൂടി വീട്ടുകാരുടെ ഇഷ്ടത്തിന് അവള്‍ അയാളുടെ മുന്നില്‍ പോയി നിന്നു.ഒരു 18 കാരിക്ക് എന്ത് സങ്കല്പം പണ്ടത്തെ കാലമായതോണ്ട് ആരുമൊട്ടും ചോദിച്ചതും ഇല്ലാ. എല്ലാം വീട്ടുകാര് പറയുന്ന പോലെ.മൗനം സമ്മതം.പയ്യന്‍ : ഈ കല്യാണം നടക്കുന്നതില്‍ എന്തെങ്കിലും വിരോധം ഉണ്ടൊ??പെ. കുട്ടി : എല്ലാം അച്ഛനും അമ്മയും പറയുന്ന പോലെ
പയ്യന്‍ : ഇതെന്താ ഈ പാവാട കീറി ഇരിക്കുന്നേ?പെ. കുട്ടി : ഓ! അത് കോളേജില്‍ ആസിഡ് വീണ്‌ കീറിയതാണ് ( ഇഷ്ടമില്ലാതിരുന്നത് കൊണ്ട് കയ്യിലുള്ള ഏറ്റവും മോശം പാവാട ആണ് ഇട്ടിരുന്നേ)അച്ഛനും, അമ്മയും നാട്ടുകാരേം വീട്ടുകാരേം ഒക്കെ വിളി തുടങ്ങി, കൂട്ടുകാരികള്‍ എല്ലാം കല്യാണ കാര്യം പറഞ്ഞ് അവളെ കളിയാക്കി. എല്ലാരും കല്യാണത്തിന് വരാന്‍ സാരീ ഒക്കെ റെഡി ആക്കി വെച്ചു.കല്യാണത്തിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ ചെറുക്കന്റെ വീട്ടീന് പയ്യന്റെ പെങ്ങമാരും കുറച്ച്‌ അമ്മാവന്മാരും കൂടെ പെണ്ണ് വീട്ടില്‍ വന്നു. കുശലന്വേഷണവും ഒക്കെ കഴിഞ്ഞപ്പോ ചെറുക്കന്‍ വീട്ടുകാര്‍ എല്ലാം കൂടെ പറമ്ബിന്റെ മൂലയ്ക്ക് നിന്നു എന്തൊക്കെയോ സംസാരിക്കുന്നു.ചര്‍ച്ച നീണ്ടു പോയപ്പോ പെണ്ണിന്റെ അമ്മ പറഞ്ഞു, ഞങ്ങളോടായിട്ടു എന്തേലും പറയാന്‍ ഉണ്ടെങ്കില്‍ അകത്തു കേറി ചായകുടിച്ചിട്ട് സംസാരിക്കാം. ഇവടിങ്ങനെ നില്കാതെ അകത്തേക്കു കയറു.

ചായകുടി ഒക്കെ കഴിഞ്ഞു , അടുപ്പത്തു ഉച്ചക്കലത്തെ ചോറും കറിയും ഒക്കെ ആക്കുന്ന തിരക്കിലാണ് ബാക്കി ബന്ധുക്കളെല്ലാം.അമ്മാവന്‍ : അല്ല അതായതു, കല്യാണത്തിന് മുന്‍പ് ഈ പറമ്ബിന്റെ ഒരു ഭാഗം കൊച്ചിന്റെ പേരില്‍ എഴുതി തരണംഅച്ഛന്‍ : അതെങ്ങനെ ശെരിയാവും??നമ്മള്‍ അങ്ങനൊന്നും നേരത്തെ പറഞ്ഞിരുന്നില്ലലോ. ഞങ്ങള്‍ അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ല.. അങ്ങനെ ചോദിക്കുന്നവരുടെ വീട്ടിലേക്കു ഞാന്‍ എന്റെ മോളെ വിടുന്നുമില്ല .കല്യാണത്തിന് വെറും ഒരാഴ്ച്ച മാത്രമിരിക്കെ ഇങ്ങനെ ഒരു പ്രതികരണം അവര് തീരെ പ്രതീക്ഷിച്ചില്ല, deal അമ്മാവന്‍ വീണ്ടും ടീമിനെ കൂട്ടി ചര്‍ച്ചക്ക് പോയി, അങ്ങനെ തീവ്രമായ ചര്‍ച്ചക്ക് ശേഷം മാമാജി പറഞ്ഞു,അമ്മാവന്‍ : അല്ല ഞങ്ങള്‍ സൂചിപ്പിച്ചു എന്നേ ഒള്ളു നിങ്ങള്‍ ഒന്നും തരണ്ട.ഞങ്ങള്‍ക്ക് പെണ്ണിനെ മാത്രം മതി.അച്ഛന്‍ : നിങ്ങള്‍ ഇപ്പോ പറമ്ബ് ചോദിച്ചു, ഇനി കല്യാണം കഴിഞ്ഞ് നിങ്ങള്‍ വീണ്ടും പലതും ചോദിക്കും അവസാനം എന്റെ മോള്‍ തൂങ്ങി ആടുന്നത് ഞാന്‍ കാണേണ്ടി വരും. അത് കൊണ്ട് ഈ കല്യാണം നടക്കില്ല.ഇങ്ങനെ ചിന്തിക്കുന്നവരുടെ വീട്ടിലേക്കു അവളെ വിടുന്നില്ല.ഈ സമയം അമ്മയുടെ സ്കൂളില്‍ കല്യാണം വിളിക്കാന്‍ ആയി പോയ മൂത്ത മകനെ ആളെ വിട്ടു വിളിപ്പിച്ചു. കൊടുത്ത കുറികളെല്ലാം തിരിച്ചു വാങ്ങിച്ചു.

ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല എന്നാണ് പറയുന്നേ. ഏതായാലും അന്ന് ആ പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ചു ആ അച്ഛന്‍ പറഞ്ഞു മോള്‍ വേഷമിക്കണ്ട ഇതിലും നല്ല ബന്ധം നമുക്ക് വേറെ വരും.. നീ പഠിക്ക്. (അതൊഴിഞ്ഞു പോയതില്‍ സത്യം പറഞ്ഞാല്‍ അവള്‍ happy ആയിരുന്നു )അന്ന് ആ വീട്ടില്‍ ശ്മശാന മൂകത ആയിരുന്നു. ആരുമൊന്നും കഴിച്ചില്ല, ആരും ഒന്നും മിണ്ടിയില്ല കുറച്ച്‌ കഴിഞ്ഞു അന്ന് ആദ്യമായി അവള്‍ പൊട്ടിത്തെറിച്ചു..” ഒരു ഭാരം തീര്‍ക്കാന്‍ ആയി ഏതോ ഒരുത്തനെ നിങ്ങള്‍ കൊണ്ട് വന്നല്ലേ?? “ഏതായാലും പിന്നെ വന്ന ആലോചനകള്‍ എല്ലാം പെണ്ണ് തന്നെ വേണ്ട എന്ന് പറഞ്ഞു.അവള്‍ പിന്നെ bsc കഴിഞ്ഞു, BEd കഴിഞ്ഞു അങ്ങനെ സര്‍ക്കാര്‍ ജോലിയും കിട്ടി ഒരു സുന്ദരനെയും കെട്ടി , തങ്കക്കുടം പോലെ രണ്ട് പിള്ളാരേം കിട്ടി..

42വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറി അടിച്ച കല്യാണം മുടങ്ങി പോയതു കൊണ്ട് റോഡിന്റെ ഒത്ത നടുക്ക് നിന്നിരുന്ന ആ വീട്ടിലെ പെണ്‍കുട്ടികള്‍ പിന്നെ കല്യാണം കഴിക്കാതെ നിന്നു പോയൊന്നുമില്ല, 6പേര്‍ക്കും നല്ല ജോലിയും കിട്ടി നല്ല രീതിയില്‍ തന്നെ അവരെല്ലാം ജീവിച്ചു.നമുക്ക് വേണ്ടത് നിലപാടുള്ള, മക്കളുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്ന അച്ഛനമ്മമാരെ ആണ്.അല്ലാതെ കണക്കു പറഞ്ഞ് വരുന്നവന് മകളുടെ സന്തോഷം ത്രാസില്‍ സ്വര്‍ണ്ണവും സ്വത്തുമായി അളന്നു കൊടുക്കുന്നവരെ അല്ല. ഈ കഥയിലെ നായികയാണ് വത്സലകുമാരി teacher.എന്റെ അമ്മ ഈ കഥയിലെ രഞ്ജി പണിക്കര്‍ സ്റ്റൈല്‍ ഇല്‍ മാസ്സ് ഡയലോഗ് അടിച്ച അച്ഛനാണ് ഞങ്ങളുടെ rocking അപ്പുപ്പന്‍ വാസുദേവന്‍ പിള്ള എന്ന വാസുപിള്ള ചേട്ടന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button