കൊച്ചി : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് വീണ നായര്‍. നൂറു പവനും കാറും ഒരേക്കർ വസ്തുവും നൽകിയിട്ടും സ്ത്രീധന പീഡനം നേരിടേണ്ടിവന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ നായര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ പോസ്റ്റ് മണിക്കൂറുകൾക്ക് ശേഷം താരം ഡിലീറ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.
വിവാഹസമയത്ത് ധാരാളം ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന വീണയുടെ ചിത്രം മുന്‍നിര്‍ത്തി അവഹേളിക്കുന്ന കമന്റുകള്‍ വന്നതിനുപിന്നാലെയാണ് വീണ പോസ്റ്റ് മുക്കിയത്. ഇപ്പോഴിതാ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം.
read also: എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്, സ്ത്രീധന പീഡനത്തിനെതിരെ അന്ന് ആത്മരോഷത്തോടെ പ്രതികരിച്ച് സുരേഷ് ഗോപി
”വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വര്‍ണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. 7 വര്‍ഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട്.”- വീണ വ്യക്തമാക്കി
Post Your Comments