Latest NewsNewsIndia

സ്ത്രീധനക്കേസിൽ സീരിയൽ നടിയ്ക്കും അമ്മയ്ക്കും 2 വർഷം തടവുശിക്ഷ

മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.

സ്ത്രീധന പീഡനക്കേസിൽ സീരിയൽ നടിയ്ക്കും അമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. സഹോദരന്‍ ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി ദേവിയുടെ പരാതിയിലാണ് കന്നഡ സിനിമ-സീരിയല്‍ നടി അഭിനയയ്ക്കു 2 വർഷം തടവുശിക്ഷ കര്‍ണാടക ഹൈക്കോടതി വിധിച്ചത്.

2002ൽ നൽകിയ പരാതിയിലാണ് ശിക്ഷ. അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.

read also: ഇരുട്ട് നിറഞ്ഞ തീയേറ്ററിലാണ് സിനിമ കാണേണ്ടത്: ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ അടൂർ ഗോപാലകൃഷ്ണൻ

സ്ത്രീധനമായി 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും തന്നിൽ നിന്നും വാങ്ങിയതായി കാണിച്ചാണ് ലക്ഷ്മി ദേവി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button