Latest NewsKeralaNewsIndia

കേരളത്തിന്റെ കലാ, സാംസ്കാരിക മേഖലയിൽ തീരാ നഷ്ടം : പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ അർപ്പിച്ച് വി മുരളീധരൻ

ന്യൂഡൽഹി: കാൽപനികത നിറഞ്ഞ വരികൾ കൊണ്ട് മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ കവിയും ഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദറെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ അനുസ്മരിച്ചു. ലളിതമായ വരികളിലൂടെ സിനിമാ സംഗീത ലോകത്ത് തൻ്റേതായ ഇടം സൃഷിച്ച പ്രതിഭയായിരുന്നു അദ്ദേഹം. നിരവധി ശ്രദ്ധേയമായ പ്രണയ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു. ‘ഏതോ ജന്മ കൽപ്പനയിൽ.. ഏതോ ജന്മവീഥികളിൽ.. ‘, ‘അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ.. ‘തുടങ്ങിയ അദ്ദേഹത്തിന്റ ഗാനങ്ങൾ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെച്ചവയാണ്.

Also Read:രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ

രണ്ടായിരത്തോളം ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും നിരവധി നാടക ഗാനങ്ങളും, മാപ്പിള പാട്ടുകളും, ലളിത ഗാനങ്ങളും അദ്ദേഹം രചിച്ചു. എൺപതുകളിൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ ജന പ്രിയമാക്കുന്നതിൽ പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ പ്രധാന ഘടകമായി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ കലാ, സാംസ്കാരിക മേഖലയിൽ തീരാ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button