NattuvarthaLatest NewsKeralaNews

കുമളിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹത: ഇന്റലിജിൻസ് റിപ്പോർട്ടിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

തൊടുപുഴ: രാജസ്ഥാന്‍ സ്വദേശിയായ പതിന്നാലുകാരിയുടെ ആത്മഹത്യയിൽ ദുരൂഹതകൾ തുടരുന്നു. സംസ്ഥാന പൊലീസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പെണ്‍കുട്ടി പീഡനത്തിനിരയായതായും മരണം ആത്മഹത്യയല്ലെന്നും തെളിഞ്ഞു. രാജസ്ഥാന്‍ ദമ്പതികളുടെ മകളായ പതിന്നാലുകാരിയെ കഴിഞ്ഞ നവംബര്‍ 7 നാണു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:ബീഫ് നിരോധനമടക്കം ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്റെ രണ്ട് ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

മരിച്ച പെൺകുട്ടിയുടെ പിതാവ് കുമളിയില്‍ ഹോട്ടല്‍ നടത്തുന്ന രാജസ്ഥാൻ സ്വദേശിയാണ്. പിതാവ് സ്വവസതിയിലേക്ക് തിരിച്ചു പോയ സമയത്താണു സംഭവങ്ങള്‍ നടക്കുന്നത്.

അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായതിനെത്തുടര്‍ന്നു മകള്‍ മുറിയില്‍ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണു മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നുമാണ് അമ്മ പൊലീസിനോടു വെളിപ്പെടുത്തിയത്. ഇതുവരെയും മാതാപിതാക്കള്‍ അടക്കമുള്ള സാക്ഷികളെ വിശദമായി ചോദ്യം ചെയ്തിട്ടില്ലെന്ന് തുടങ്ങി അനേകം ഗുരുതര പിഴവുകളാണ് ഈ മരണത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button