Latest NewsKeralaNews

‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു

ഇടുക്കി: ‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ‘എല്ലാവര്‍ക്കും ഭൂമി’ എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ആശയം മുന്‍നിര്‍ത്തി ഒരു വിരല്‍ത്തുമ്പില്‍ ഭൂ രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എന്റെ ഭൂമി. ശാസ്ത്രീയമായ ഡിജിറ്റല്‍ സര്‍വേയിലൂടെ നാല് വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണ്ണയിക്കുക ആണ് പദ്ധതിയുടെ ഉദ്ദേശം. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സര്‍വേ സഭകള്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 200 വില്ലേജുകളില്‍ നടക്കും. ഇടുക്കി ജില്ലയില്‍ 13 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുന്നത്.

പീരുമേട് താലൂക്കിലെ 3 വില്ലേജുകളും പെരിയാര്‍ വില്ലേജില്‍ ഉള്‍പ്പെട്ട കുമളി പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളും (16,17,18,19,20 വാര്‍ഡുകള്‍) ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. വാര്‍ഡ് തലത്തില്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമസഭകള്‍ ചേരുന്നതിന് മുന്നോടിയായാണ് വാര്‍ഡ് മെമ്പര്‍മാരും സര്‍വേ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നത്. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോ. 22 മുതല്‍ 27 വരെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വാര്‍ഡുകളില്‍ ഗ്രാമ സഭകള്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ പറഞ്ഞു.

കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് വി.കെ. ബാബുകുട്ടി, വാര്‍ഡ് മെമ്പര്‍മാരായ റോബിന്‍ കാരക്കാട്ട്, ഷൈലജ ഹൈദ്രോസ്, ടി.എസ് പ്രദീപ്, എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button