കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകയും നടിയുമായ പേളി മാണി. ബിഗ് ബോസ് ഷോയിലൂടെ നടൻ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലാവുകയും നടനുമായി വിവാഹിതയാവുകയും ചെയ്തു. ഗര്‍ഭകാലം മുതല്‍ മകൾ നിലയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി പേളി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞിന് പാലുകൊടുക്കുന്ന ഫോട്ടോ പേളി പങ്കുവെച്ചിരുന്നു. ‘ബ്ലിസ്’ എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ചിത്രത്തിന് നേരെ വിമർശനം.
പേളിയുടെ വസ്ത്രധാരണമാണ് വിമർശനത്തിന് കാരണം. എന്നാൽ സദാചാര ആങ്ങളമാർക്ക് മറുപടിയുമായി ഒരു ആരാധിക രംഗത്തെത്തി. ” മറയ്‌ക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് പേളി കുഞ്ഞിന് പാല് കൊടുക്കുന്നത്. ഇനിയും പാലൂട്ടുന്ന കാണിച്ചാല്‍ പോലും അതിനെ വേറൊരു രീതിയിലേക്ക് കാണാന്‍ കഴിയില്ല. നല്ല തന്തയും തള്ളയും വളര്‍ത്തിയ ആണ്‍കുട്ടികള്‍ക്ക്. പിന്നെ ഒരു പെണ്ണിന്റെ കാലോ വയറോ മറ്റു ഭാഗങ്ങളും കാണുമ്ബോള്‍ എങ്ങനെയാണ് ഇത്ര തീവ്രമായി ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ ഈ ഭാഗങ്ങളൊക്കെ കാണിക്കാറില്ല. അപ്പോള്‍ അതിനു താഴെ വന്നു പറയാറില്ലല്ലോ കാലു കണ്ടു കൈ കണ്ടു വയറു കണ്ടു എന്നൊക്കെ ഈ കാഴ്ചപ്പാടുകള്‍ മാറണം. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നത് എന്ന് മറക്കരുത്.
പേളി കൊടുക്കുന്നത് ഒരു മെസേജ് ആണ് പ്രസവിച്ചാല്‍ സൗന്ദര്യം പോകും, പാല് കൊടുത്താല്‍ മാറ് ഇടിഞ്ഞു തൂങ്ങും എന്നൊക്കെ പറഞ്ഞു പ്രസവിക്കാതെയും പ്രസവിച്ചാല്‍ തന്നെ പാല് കൊടുക്കാതെ ബോട്ടില്‍ ഫീഡറും കൊണ്ടു നടക്കുന്ന സെലിബ്രിറ്റി കൊച്ചമ്മമാര്‍ക്ക് മനസിലാക്കാന്‍. ഇതൊക്കെ ജീവിതത്തില്‍ പെണ്ണിന് മാത്രം അനുഭവിക്കാന്‍ ഉള്ളത് ആണെന്ന് മനസിലാക്കിക്കാന്‍. പേളിയുടെ തുട കണ്ടു വികാരം അണ പൊട്ടുന്ന പെണ്ണുങ്ങളോട് പറയാന്‍ ഒന്നുമില്ല”-എന്നാണ് ആരാധിക കമന്റിട്ടത്.
Post Your Comments