COVID 19KeralaNattuvarthaLatest NewsNews

മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പരീക്ഷ റദ്ദാക്കില്ല, നിലപാടിൽ ഉറച്ച് കേരളം: വിദ്യാർഥികൾ ശ്രദ്ധിക്കുക

ദില്ലി: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വൺ പരീക്ഷകൾ കേരളത്തിൽ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ പരീക്ഷ നടത്തുമെന്നും അതിന് അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി

കേരളത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ ഇതിനോടകം തന്നെ പൂര്‍ത്തിയായി. പക്ഷെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ സ്റ്റേറ്റ് സിലബസ് പരീക്ഷകള്‍ കൂടി റദ്ദാക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജിയാണ് സർക്കാർ സുപ്രീം കോടതിയിൽ എതിർത്തത്. പതിനൊന്നാം ക്ലാസ് പരീക്ഷ സെപ്റ്റംബര്‍മാസത്തില്‍ നടത്താനാണ് തീരുമാനം.

കൊവിഡ് ബാധിച്ചവര്‍ക്കും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യവകുപ്പിന്‍റെ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും ഇതെന്നും പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്ലസ് വൺ പരീക്ഷകൾ കേരളത്തില്‍ റദ്ദാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്. 2 മണിക്ക് ശേഷം കേരളത്തിന്‍റെ സത്യവാങ്മൂലം കോടതി പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button