MollywoodLatest NewsKeralaCinemaNewsEntertainment

വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ പറഞ്ഞിട്ടില്ല: വിവേക് ഗോപനെ കുറിച്ച് ഭാര്യ സുമി

തിരുവനന്തപുരം: പരസ്പരം എന്ന സീരിയലിലെ സൂരജിനെ കുടുംബ പ്രേക്ഷകർ ആരും മറക്കാൻ സാധ്യതയില്ല. സൂരജ് ആയി എത്തിയ വിവേക് ഗോപനെ കുറിച്ച് പറയുകയാണ് ഭാര്യ സുമി മേരി തോമസ്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സുമിയും വിവേകും. നാലുവർഷത്തെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സുമി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. സജ്‌ന നജാമിന്റെ ഡാന്‍സ് ട്രൂപ്പില്‍ തുടങ്ങിയ പരിചയം പ്രണയമായും പിന്നീട് രജിസ്റ്റർ വിവാഹം നടത്തിയതുമെല്ലാം സുമി പങ്കുവയ്ക്കുന്നു. അന്യ മതത്തിൽപെട്ടയാളെ കല്യാണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകളെ ഉണ്ടായിരുന്നുള്ളുവെന്നും സുമി പറയുന്നുണ്ട്.

‘ഒളിച്ചോട്ടം ഒന്നുമല്ല. വിവേക് രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മള്‍ തെളിയിക്കണമല്ലോ തേക്കില്ല എന്ന്. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. അപ്പോഴൊന്നും വീട്ടിൽ അറിഞ്ഞില്ല. ഒരു വര്ഷം കഴിഞ്ഞപ്പോൾ അറിഞ്ഞു. അങ്ങനെ വീട്ടിൽ പ്രശ്നമായി. ഇനി ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെയാണ് ഔദ്യോഗികമായി പള്ളിയില്‍ വച്ച്‌ വിവാഹം കഴിക്കുന്നത്.’ – സുമി പറയുന്നു.

Also Read:കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്‌സോ കേസിലെ അമ്മ നിരപരാധി : റിപ്പോർട്ട് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം

‘വിവാഹത്തിന് ശേഷം വളരെ കഷ്ട്ട പെട്ടായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയത്. രണ്ടായിരം രൂപയുടെ ഒരു ജോലി മാത്രമായിരുന്നു വിവേകിന് അന്ന് ഉണ്ടായിരുന്നത്. പിന്നീട് മെഡിക്കൽ റപ്രസന്റീവായി ജോലിയൊക്കെ ചെയ്‌തെങ്കിലും എങ്ങും എത്താനായില്ല. പിന്നീട് ആണ് സീരിയലിലും സിനിമകളിലും അവസരം ലഭിച്ചത്. വിവേക് വിവേകിന്റെ വിശ്വാസത്തിലും ഞാൻ എന്റെ വിശ്വാസത്തിലുമാണ് ജീവിക്കുന്നത്. ഒരിക്കൽ പോലും വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല. വല്ലപ്പോഴും മാത്രമാണ് വിവേക് മുഖം കറുപ്പിച്ച് സംസാരിക്കാറുള്ളത്. ഇത്രയും നല്ലൊരു ചെക്കനെ കിട്ടിയതിൽ ഇടയ്ക്ക് ദൈവത്തോട് താൻ നന്ദി പറയാറുണ്ടെന്നും’, സുമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button