Latest NewsKeralaNews

പ്രവാചകന്മാരോ ഖലീഫമാരോ ബാബറോ അല്ല അയോദ്ധ്യയില്‍ ജനിച്ചത്, രാമൻ തന്നെയാണ്: വിവേക് ഗോപൻ

ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി

കൊച്ചി : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമാ നാമം ജപിച്ചു വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ ഗായിക കെ എസ് ചിത്രയ്‌ക്ക് പിന്തുണയുമായി നടൻ വിവേക് ഗോപൻ. ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി. അതിന് ചിത്ര ചെയ്ത തെറ്റ് രാമനാമം ഉരുവിടണം എന്ന അഭ്യര്‍ത്ഥന ഒരു പ്രാര്‍ത്ഥനാ സ്വരത്തില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത് മാത്രമാണെന്നും വിവേക് ഗോപൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

read also: രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മധുരനാരങ്ങ ജ്യൂസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത് വാനമ്ബാടി അല്ല കള്ളിപ്പൂങ്കുയില്‍…..
ഇന്നലെ വരെ k.sചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി… അതിന് ചിത്ര ചെയ്ത തെറ്റ് രാമനാമം ഉരുവിടണം എന്ന അഭ്യര്‍ത്ഥന ഒരു പ്രാര്‍ത്ഥനാ സ്വരത്തില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത് മാത്രമാണ്.. രാമൻ എന്ന വിശ്വാസം പുലര്‍ത്തണമെങ്കില്‍ ചിലരുടെ സമ്മതപത്രം വേണമത്രേ. ആരുടെ?
ദേ ഇവരുടെ?

തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാത്രം വിധി ന്യായം പുറപ്പെടുവിച്ചാല്‍ സുപ്രീം കോടതിയെ അംഗീകരിക്കുന്നവരുടെയും ഭരണഘടന സംരക്ഷകരാകുന്നവരുടെയും
തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ കെ എസ് ചിത്ര വാനമ്ബാടി ആകുന്നവരുടെയും സെലക്റ്റീവ് അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരുടെയും..

എന്തുകൊണ്ട് രാമൻ? എന്തുകൊണ്ട് അയോധ്യ? എന്തുകൊണ്ട് സുപ്രീംകോടതി?
ബഹുമാനപ്പെട്ട സുപ്രീംകോടതി അയോധ്യയില്‍ ശ്രീരാമ ക്ഷേത്രമെന്ന് വിധിച്ചത് വിശ്വാസത്തിന്റെ വൈകാരികതയോ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ ആഗ്രഹത്തെ മുൻനിര്‍ത്തി ആണോ?

ഒരിക്കലുമല്ല…തെളിവുകള്‍ (സോളിഡ് എവിഡൻസ്) മുൻനിര്‍ത്തി തന്നെയാണ്.. ബാബര്‍ എന്ന മുകള്‍ ഭരണാധികാരിയായ അക്രമകാരി അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അതിനു മുകളിലാണ് പള്ളി നിര്‍മ്മിച്ചത് എന്നതിന് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്..

✴️മലയാളിയായ കെ കെ മുഹമ്മദ് ഉള്‍പ്പെടുന്ന ആര്‍ക്കിയോളജിക്കല്‍ വിഭാഗം കോടതി നിര്‍ദേശപ്രകാരം വിവിധ ഘട്ടങ്ങളില്‍ ഉത്ഖനനം നടത്തിയപ്പോള്‍ അവിടെ ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കല്‍ത്തൂണുകളും വിഗ്രഹങ്ങളും ഹൈന്ദവ ബിംബങ്ങളും ഉള്‍പ്പെടെ പുരാതന അയോധ്യ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്.. ഇതൊക്കെ അവിടെ പള്ളി പണിഞ്ഞപ്പോള്‍ മതേതരത്വം പൂത്തു ഉലയാൻ ബാബര്‍ പ്രതിഷ്ഠിച്ചത് അല്ലല്ലോ..

ക്ഷേത്രം പൊളിച്ചു ബാബര്‍ പണിത പള്ളിയുടെ വിളിപ്പേര് പോലും ജന്മസ്ഥൻ മോസ്ക് എന്നറിയപ്പെട്ടു. ആരുടെ ജന്മസ്ഥലം? ബാബര്‍ ജനിച്ചത് അയോധ്യയില്‍ അല്ലല്ലോ
പ്രവാചകന്മാരോ ഖലീഫമാരോ ആരും തന്നെ അയോധ്യയില്‍ ജനിച്ചിട്ടില്ല ജനിച്ചത് രാമൻ തന്നെയാണ്..മക്ക പോലെ മദീന പോലെ വത്തിക്കാൻ പോലെ തന്നെയാണ് അയോധ്യയും രാമനും..

✴️ അയോദ്ധ്യ ക്ഷേത്ര വിമോചന പ്രക്ഷോഭം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല
ബാബര്‍ എന്ന് ക്ഷേത്രം പൊളിച്ചോ ആ കാലഘട്ടം മുതല്‍ തുടങ്ങിയതാണ്..യഥാര്‍ത്ഥത്തില്‍ മുകളന്മാര്‍ തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സ്വാതന്ത്ര്യാനന്തരം പുനര്‍നിര്‍മ്മിച്ചത് പോലെ പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ഹിന്ദു മുസ്ലിം പ്രശ്നമാക്കേണ്ടത് ഇടത് (മന്ദ)ബുദ്ധി ജീവികളുടെ ആവശ്യമായിരുന്നു..

✴️കീഴ്കോടതി വിധിയെ ചോദ്യം ചെയ്തും അപ്പീല്‍ കൊടുത്തും തികച്ചും ജനാധിപത്യപരമായി മേല്‍ക്കോടതികളെ സമീപിച്ച്‌ അനന്തരം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അന്തിമവിധി ഉണ്ടാകുന്നത് വരെ മാത്രം തര്‍ക്ക വിഷയമായി നിലനിന്ന ഒരു പ്രശ്നം വീണ്ടും ഊതി കത്തിക്കേണ്ടത് തമ്മിലടിപ്പിച്ച്‌ ചോര കുടിക്കാൻ തക്കംപാര്‍ത്തു നില്‍ക്കുന്നവരുടെ ആവശ്യം മാത്രമായിരുന്നു..

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ തങ്ങളുടെ വിശ്വാസപ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ട് അയോധ്യയില്‍ ബാലകരാമന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നു.. അത് പാടില്ലത്രേ..ഒന്ന് അഭിപ്രായം പറഞ്ഞു പോയതിന്റെ പേരില്‍ കെ. എസ് ചിത്ര ഇനി മേലില്‍ പാടരുത്,അവരുടെ പാട്ടുകള്‍ ആരും കേള്‍ക്കരുത്
സച്ചിൻ ടെണ്ടുല്‍ക്കര്‍ ഇനി ക്രിക്കറ്റ് എന്ന് മിണ്ടുക പോലും ചെയ്യരുത്..
സിനിമ നടീനടന്മാര്‍ നടനം നിര്‍ത്തി കപ്പലണ്ടി കച്ചവടം നടത്തി ജീവിച്ചോണം
പി.ടി ഉഷയും അഞ്ചു ബോബി ജോര്‍ജ്ജും ഓട്ടം ചാട്ടം എന്നുപോലും പറയാൻ വായ തുറക്കരുത്..

സത്യത്തില്‍ നിങ്ങളുടെ പ്രശ്നം എന്താണ്?അയോധ്യ തര്‍ക്ക വിഷയത്തില്‍ പ്രധാന കക്ഷിയായിരുന്ന അൻസാരിയുടെ മകനും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ വരെ കോടതിവിധിയെ അംഗീകരിച്ചു, സര്‍വ്വസാധാരണ ജനങ്ങളും പൊതുസമൂഹവും അംഗീകരിച്ചു..
നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?
ഇവിടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ബുദ്ധനും ജൈനനും പാഴ്സിയും തമ്മില്‍ തല്ലിത്തീരണോ? പക്ഷേ നിങ്ങള്‍ എത്ര തീ കോരി ഇട്ടിട്ടും അത് കത്തുന്നില്ലല്ലോ..കനല്‍ ഒരു തരി ഒന്നും പോരാ.. കാരണം ആ തീ കെടുത്താനുള്ള ജലം ഒക്കെ ഇപ്പോഴും ഹിന്ദു മഹാസമുദ്രത്തിലുണ്ട്… മനസ്സിലായോ സാറേ…..?

shortlink

Related Articles

Post Your Comments

Related Articles


Back to top button