Latest NewsNewsIndia

7 വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു: കാരണം കേട്ട് പോലീസ് ഞെട്ടി

കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലേയ്ക്ക് മാറ്റി

ചെന്നൈ: കൊച്ചുകുട്ടിയെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഏഴ് വയസുകാരനെയാണ് അമ്മയും അമ്മയുടെ സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കണ്ണമംഗലത്താണ് സംഭവമുണ്ടായത്.

Also Read: സ്ത്രീകളുടെ വസ്ത്രധാരണം പുരുഷനെ സ്വാധീനിക്കുന്നു, അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന്‍ ആയിരിക്കണം: ഇമ്രാൻ ഖാൻ

കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് അമ്മയും രണ്ട് സഹോദരിമാരും ചേര്‍ന്ന് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുന്ന കുട്ടിയ്ക്ക് വെള്ളം കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ പോലീസ് എത്തിയപ്പോഴേയ്ക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയായ തിലഗാവതി, സഹോദരിമാരായ കവിത, ഭാഗ്യലക്ഷ്മി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ഇവര്‍ പറഞ്ഞത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button