തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണമെന്ന് ജിതിൻ ജേക്കബ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി വെട്ടിപ്പ് രാജ്യദ്രോഹകുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
നികുതി വെട്ടിച്ച് സമാന്തര ഇക്കോണമി സൃഷ്ടിക്കുകയാണിവിടെ. രാഷ്ട്രത്തിന്റെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട നികുതിപ്പണം ആണ് ഇങ്ങനെ ഒരുവിഭാഗം കയ്യടക്കി വെക്കുന്നത്. ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ മാത്രമേ ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്ക് പൂട്ട് വീഴിക്കാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വർണക്കള്ളക്കടത്ത്, കുഴൽ പണം, ഹവാല, തുടങ്ങിയ കുറ്റകൃത്യങ്ങളൊക്കെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണം. UAPA ചുമത്തി പ്രതികളെ അകത്തിടണം, സ്വത്ത് കണ്ടെത്തണം. അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം മറുപടി പറയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എത്ര നികുതി കിട്ടിയില്ലെങ്കിലും, കുറ്റകൃത്യം കൂടിയാലും, ഇതിനെതിരെ ശബ്ദം ഉയർ ത്താൻ കേരളത്തിലെ ഭരണ പ്രതിപക്ഷം മുതിരില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ന് കോഴിക്കോട് ഉണ്ടായ വാഹനാപകടം സ്വർണക്കള്ളക്കടത്തിന് ഇടയിലാണ് എന്ന വാർത്ത പുറത്ത് വരുന്നു. കഴിഞ്ഞമാസം ആലപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീകളും കുട്ടിയും ഉൾപ്പെടെ കൊല്ലപ്പെട്ടതും സ്വർണക്കടത്തിന്/ലഹരി കടത്തിന് ഇടയിലാണ് എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എല്ലാ ദിവസവും സ്വർണ്ണ കള്ളക്കടത്ത് പിടികൂടിയതുമായി ബന്ധപ്പെട്ട ഒരു വാർത്ത എങ്കിലും മാധ്യമങ്ങളിൽ കാണാറുണ്ട്. പിടിക്കപ്പെടുന്ന നൂറ് കേസുകളിൽ ഒന്നോ രണ്ടോ ആയിരിക്കും ‘നിഷ്പക്ഷ മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്യുക.
Read Also: ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം: സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു
ഇനി പിടിക്കപ്പെടുന്നതോ, യഥാർത്ഥത്തിൽ കടത്തുന്നതിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും. ഈ സ്വർണം കള്ളക്കടത്ത് ഇന്നലെയും ഉണ്ടായിരുന്നു, ഇന്നുമുണ്ട് ഇനി നാളെയും തുടരും.
ഇത് നിർബാധം തുടരുന്നതിന്റെ പ്രധാന കുറ്റവാളി കേന്ദ്ര സർക്കാർ തന്നെയാണ്. സ്വർണക്കടത്ത് പോലുള്ള പ്രവർത്തനങ്ങൾക്ക് തടയിടാൻ ശക്തമായ നിയമം നമ്മുടെ രാജ്യത്തില്ല എന്നാണ് നിയമ വിദഗ്ധർ പറയുന്നത്. 95% കേസുകളിലും പിഴ അടച്ചു ഊരിപോകാം. ഇത്ര പരിധി വരെ പിടിക്കപ്പെട്ടാൽ പിഴ അടച്ചാൽ മതി എന്ന ‘കഠിനായ’ നിയമം ആണ് ഈ രാജ്യദ്രോഹത്തിന് സഹായകം ആകുന്നത്.
ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ മാത്രമേ ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്ക് പൂട്ട് വീഴിക്കാൻ കഴിയൂ. രാജ്യത്തിന്റെ സാമ്പത്തീക അടിത്തറ തകർക്കുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തികൾ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
30 കിലോ സ്വർണം കടത്തിയ കേസിലെ പ്രതികളിൽ നല്ലൊരു പങ്കും ഇന്ന് ജാമ്യത്തിൽ ആണ്. പിഴ അടച്ചാൽ അത് തിരികെ കൊടുക്കേണ്ടി വരും എന്ന് പോലും ചില അഭിപ്രായങ്ങൾ എവിടെയോ കണ്ടു. ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നത് കൊണ്ട് മാധ്യമങ്ങൾ കുറെ മസാല വിളമ്പി എന്നതല്ലാതെ ആ കേസിൽ കാര്യമായി ഒന്നും സംഭവിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്.
നികുതി വെട്ടിപ്പ് രാജ്യദ്രോഹകുറ്റമാണ്. നികുതി വെട്ടിച്ച് സമാന്തര ഇക്കോണമി സൃഷ്ടിക്കുകയാണിവിടെ. രാഷ്ട്രത്തിന്റെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട നികുതിപ്പണം ആണ് ഇങ്ങനെ ഒരുവിഭാഗം കയ്യടക്കി വെക്കുന്നത്.
എത്ര നികുതി കിട്ടിയില്ലെങ്കിലും, കുറ്റകൃത്യം കൂടിയാലും, ഇതിനെതിരെ ശബ്ദം ഉയർ ത്താൻ കേരളത്തിലെ ഭരണ പ്രതിപക്ഷം മുതിരില്ല. അതിന്റ കാരണം പറയേണ്ടല്ലോ. പക്ഷെ കേന്ദ്ര സർക്കാരും അതേ പാതയിലാണോ?
കേരളത്തിൽ നിന്ന് ഒരു വിദേശകാര്യ വകുപ്പ് സഹ മന്ത്രിയുണ്ട്. പുള്ളി മുഴുവൻ സമയവും കേരളത്തിൽ ആണ് എന്നാണ് തോന്നുന്നത്. പഞ്ചായത്ത്, ജില്ലാ ലെവൽ ലോക്കൽ രാഷ്ട്രീയത്തിൽ വരെ കയറി അഭിപ്രായം പറഞ്ഞും മറ്റും ദിവസവും വാർത്തയിൽ ഉണ്ടാകും. ഇവിടുത്തെ ലോക്കൽ രാഷ്ട്രീയക്കാരുമായി കൊമ്പ് കോർക്കുന്നതും, സിപിഎംന് മറുപടി പറയലും അല്ല കേന്ദ്ര മന്ത്രിയുടെ ജോലി. ഇതൊന്നുമല്ല കേന്ദ്ര മന്ത്രിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.
ഭരണം ഉള്ളപ്പോൾ ചെയ്യേണ്ടത് ചെയ്യാതെ അത് കഴിഞ്ഞ് രാജ്യസ്‌നേഹവും പൊക്കിപിടിച്ചു വന്നാൽ അത് വെറും കോമാളിത്തരം ആണ്.
സ്വർണക്കള്ളക്കടത്ത്, കുഴൽ പണം, ഹവാല, തുടങ്ങിയ കുറ്റകൃത്യങ്ങളൊക്കെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന തരത്തിൽ നിയമ നിർമാണം നടത്തണം. UAPA ചുമത്തി എല്ലാത്തിനെയും അകത്തിടണം, സ്വത്ത് കണ്ടെത്തണം. അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം അവർക്ക് മറുപടി പറയാൻ.
രാജ്യസ്‌നേഹം എന്നതൊക്കെ സിനിമ തീയറ്ററിൽ ദേശീയ ഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കലും, വന്ദേമാതരം ആലപിക്കലും മാത്രമല്ല എന്നത് കൂടി ഓർക്കണം.. ഭരണം ഉള്ളപ്പോൾ ചെയ്യേണ്ടത് ചെയ്യുക. അല്ലെങ്കിൽ ഭരണം കഴിയുമ്പോൾ ബാക്കി ആകുന്നത് രാജ്യസ്‌നേഹത്തിന്റെ കുറെ കവല പ്രസംഗങ്ങൾ മാത്രമാകും..
Post Your Comments