Latest NewsKeralaNews

പിണറായിയുടെ ഭരണം നിയന്ത്രിക്കുന്നത് അദൃശ്യ ശക്തികള്‍, ഫാരിസ് അബൂബക്കറെയും സംഘത്തെയും കുറിച്ച് പി.സി.ജോര്‍ജ്

കോട്ടയം: കേരളത്തില്‍ ഭരണം നിയന്ത്രിക്കുന്നത് ഇപ്പോള്‍ പിണറായി സഖാവല്ലെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. ‘ഭരണത്തിനു പിന്നില്‍ അദൃശ്യ ശക്തികളായ ഫാരിസ് അബൂബക്കറും ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടെ നാലംഗ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പിണറായി പറയേണ്ട കാര്യങ്ങള്‍ ഇവരാണ് തീരുമാനിക്കുന്നത്. കെ. സുധാകരനെതിരെ നടത്തിയ പത്രസമ്മേളനത്തില്‍ നേരത്തെ എഴുതി തയ്യാറാക്കിയത് വായിച്ചതോടെ ഇക്കാര്യം വ്യക്തമായി. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല പത്ര സമ്മേളനത്തില്‍ പിണറായി സ്വീകരിച്ച രീതിയെന്നും’ ജോര്‍ജ് കുറ്റപ്പെടുത്തി.

Read Also : സുധാകരൻ പറഞ്ഞത് പദവിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ; എല്ലാ ദിവസവും മറുപടി നൽകേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

‘ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എന്ന നേതാവിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. അദ്ദേഹത്തിന് അധികകാലം മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ കഴിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് പിണറായി ഇനി നേരിടേണ്ടി വരും. കൊവിഡിനെ പിടിച്ചുനിര്‍ത്താന്‍ ആയത് ശൈലജ ടീച്ചറുടെ കഴിവു കൊണ്ടാണ്. അതെ ശൈലജ ടീച്ചറെ മൂലയ്ക്ക് ഇരുത്തുകയാണ് പിണറായി ചെയ്തത്. കണ്ണൂര്‍ രാഷ്ട്രീയം കേരളത്തില്‍ ആകെ കൊണ്ടുവരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും’ ജോര്‍ജ് ആരോപിച്ചു.

‘ മരം മുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ ഒന്നും കണ്ടെത്താനാവില്ല. അതുകൊണ്ട് പൊലീസ് അന്വേഷണത്തിന് ഹൈക്കോടതി നിരീക്ഷണം വേണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് മരം മുറിക്കാന്‍ അവകാശം നല്‍കണമെന്നാണ് തന്റെ അഭിപ്രായം. പക്ഷേ ഉത്തരവ് ഉപയോഗിച്ച് വ്യാപക കൊള്ള ആണ് നടന്നത്. ഉദ്യോഗസ്ഥര്‍ മാത്രമല്ല രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. മര്യാദ കൊണ്ട് ആരാണെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’ .

‘ ആരാധനാലയങ്ങള്‍ തുറക്കാത്തതിനു പിന്നില്‍ പിണറായിയുടെ നാസ്തിക അജണ്ടയാണ്. കള്ള് ഷാപ്പ് തുറക്കാം, ബാര്‍ തുറന്നു പ്രവര്‍ത്തിക്കാം, പക്ഷേ ആരാധനാലയങ്ങള്‍ തുറക്കരുത് എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നാസ്തികനായ പിണറായി വിജയന്‍ ദൈവവിശ്വാസത്തെ അപമാനിക്കുകയാണ്. അധികാരം ഉപയോഗിച്ച് ശബരിമലയില്‍ റൗഡിസം കാണിക്കുകയായിരുന്നു പിണറായി ചെയ്തതെന്നും’ ജോര്‍ജ് ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button