Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം: സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു

കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഭർതൃ ഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ. കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടി.

Read Also: കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടർക്കഥയാവുകയും ചെയ്യുകയാണ്. പല പെൺകുട്ടികൾക്കും ഇതിന്റെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുന്ന സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ ബോധവത്ക്കരണ ക്യാമ്പയിൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരികയാണെന്നും അത് കൂടുതൽ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി.

നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് കിരൺ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളാണ് വിസ്മയ അനുഭവിച്ചിരുന്നത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കിരൺ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: ‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button