COVID 19Latest NewsKeralaNewsIndia

ഗുരുതര അനാസ്ഥ: മെഡിക്കൽ കോളേജ് ലാബിൽ ടെസ്റ്റുകൾ നടത്താൻ ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും

തിരുവനന്തപുരം: രണ്ടുവർഷം മാത്രം കാലാവധിയുള്ള മെഡിക്കൽ ഉപകരണങ്ങളും, മെഷീനുകളും പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാതെ അധികൃതർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഈ വലിയ അനാസ്ഥ. മെഷീനുകളുടെ പഴക്കം ടെസ്റ്റ്‌ റിസൾട്ടുകളെ കാര്യമായി ബാധിക്കുമെമെന്നിരിക്കെ ഇത്രയും വർഷം ബന്ധപ്പെട്ട അധികാരികൾ ചെയ്തത് ജനങ്ങളോടുള്ള ക്രൂരതയാണ്.

Also Read:ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ

2011 ൽ 5 വർഷത്തേക്ക് വാങ്ങിയ 2 ബയോ കെമിസ്ട്രി അനലൈസറുകളും ളും, ഒരു ഹോർമോൺ അനലൈസറുമാണ് ഇത്തരത്തിൽ ഇവിടെയുള്ളത്. വെറും 5 വർഷം മാത്രം കാലാവധിയുള്ള ഈ ഉപകരണങ്ങൾ കൊണ്ടാണ് 10 വർഷത്തിന് ശേഷവും ഇവിടെ ടെസ്റ്റുകൾ നടത്തുന്നത്. കാലാവധി കഴിഞ്ഞ മെഷീനുകളിലെ റിസൾട്ടുകളെ എത്രത്തോളം വിശ്വസിക്കാനാകും. ഇതിനോടകം തന്നെ ഈ മെഷീനുകളുടെ അപര്യാപ്തതയ്ക്ക് എത്രപേർ ഇരയായിട്ടുണ്ടാവും.

ഇതേ സമയം, മാറ്റി സ്ഥാപിച്ച പുതിയ മെഷീനിലാണ് 90% ടെസ്റ്റുകളും നടക്കുന്നതെന്നാണ് അധികൃതരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button